LATEST NEWS

Related Posts

PRAVASI NEWSGULFഹോർമുസിൽ മൂന്ന് എണ്ണക്കപ്പലുകൾക്കും തീപിടിത്തം ; ബസുകളും ട്രക്കുകളും ലക്ഷ്യമിട്ട് വ്യോമാക്രമണം

ഹോർമുസിൽ മൂന്ന് എണ്ണക്കപ്പലുകൾക്കും തീപിടിത്തം ; ബസുകളും ട്രക്കുകളും ലക്ഷ്യമിട്ട് വ്യോമാക്രമണം

യെമനിൽ ഹൂതി വിമതർക്കെതിരെ സൗദി സഖ്യസേനയുടെ വ്യോമാക്രമണം ശക്തമാകുന്നു. തെക്കുപടിഞ്ഞാറൻ യെമനിലെ വിവിധ മേഖലകളിൽ ബസുകളും ചരക്ക് വാഹനങ്ങളും ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിൽ 25 പേർ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തതായി ഹൂതി നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നാലെ മേഖലയിൽ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമായി. സൗദിയിലെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയെങ്കിലും നിലവിൽ അപകടഭീഷണി ഒഴിഞ്ഞതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, ഹോർമുസ് കടലിടുക്കിലും ആശങ്കാജനകമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. കടലിൽ സ്ഥാപിച്ചിരുന്ന മൈനുകളിൽ തട്ടി മൂന്ന് എണ്ണക്കപ്പലുകൾക്ക് സ്ഫോടനവും തീപിടിത്തവും ഉണ്ടായതായി ഇറാൻ വ്യക്തമാക്കി. മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. ഇതിനിടെ ഇറാനെ സാമ്പത്തികമായി സമ്മർദത്തിലാക്കുന്നതിന്റെ ഭാഗമായി നിരവധി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ അമേരിക്ക പുതിയ ഉപരോധങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
യെമനിലെ സൗദി സഖ്യസേനയുടെ ആക്രമണവും ഹോർമുസിലെ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ അപകടങ്ങളും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാക്കുകയാണ്.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here